Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elon Musk

എ​ലോ​ൺ മ​സ്കി​ന്‍റെ ‘എ​ക്സ്’ ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന

പാ​രീ​സ്: എ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സി​ന്‍റെ ഫ്ര​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും വ്യാ​ജ വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ക്സി​ന്‍റെ ഫ്ര​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച കേ​സി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഉ​ട​മ​യാ​യ എ​ലോ​ൺ മ​സ്‌​കി​നെ​യും അ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. മ​സ്‌​കി​ന്‍റെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ചാ​റ്റ്‌​ബോ​ട്ട് ഗ്രോ​ക്ക് വി​ക​സി​പ്പി​ക്കു​ക​യും വി​ന്യ​സി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ വ്യ​ക്തി​ഗ​ത ഡാ​റ്റ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്തു എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും.

‘എ​ക്സ് എ​ഐ’ നി​ർ​മി​ച്ച​തും ‘എ​ക്സ്’ വ​ഴി ല​ഭ്യ​മാ​കു​ന്ന​തു​മാ​യ ‘ഗ്രോ​ക്ക്’, ‘എ​ക്സ്’ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി ലൈം​ഗി​ക​ത നി​റ​ഞ്ഞ​തും സ​മ്മ​ത​മി​ല്ലാ​ത്ത​തു​മാ​യ ഡീ​പ്പ്ഫേ​ക്ക് ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

International

ഗ്രോ​ക്ക് എ​ഐ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്

ന്യൂ​യോ​ര്‍​ക്ക്: ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സ് പ്ലാ​റ്റ്ഫോ​മി​ലെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് ചാ​റ്റ്ബോ​ട്ടാ​യ 'ഗ്രോ​ക്ക്' ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ലൈം​ഗി​കാ​തി​പ്ര​സ​ര​മു​ള്ള 30 ല​ക്ഷ​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മ്മി​ക്ക​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഡി​ജി​റ്റ​ല്‍ ലോ​ക​ത്തെ വി​ദ്വേ​ഷ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ചെ​റു​ക്കു​ന്ന​തി​നു​ള്ള 'സെ​ന്‍റ​ര്‍ ഫോ​ര്‍ കൗ​ണ്ട​റിം​ഗ് ഡി​ജി​റ്റ​ല്‍ ഹേ​റ്റ്' എ​ന്ന സം​ഘ​ട​ന​യു​ടേ​താ​ണ് റി​പ്പോ​ര്‍​ട്ട്.

ഗ്രോ​ക്കി​ന്‍റെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ള്‍ കാ​ര​ണ​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഇ​ത്ത​രം അ​ശ്ലീ​ല​ക​ര​വും ഹാ​നി​കാ​ര​ക​വു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ മോ​ശം ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ ഈ ​സാ​ങ്കേ​തി​ക വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന​താ​ണ് ഏ​റ്റ​വും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

മ​റ്റ് പ്ര​മു​ഖ എ​ഐ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഓ​പ്പ​ണ്‍ എ​ഐ, ഗൂ​ഗി​ള്‍ ജെ​മി​നി എ​ന്നി​വ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ലോ​ണ്‍ മ​സ്‌​ക് മു​ന്നോ​ട്ടു​വെ​ക്കു​ന്ന 'പ​രി​ധി​യി​ല്ലാ​ത്ത ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യം' എ​ന്ന ന​യം ഗ്രോ​ക്കി​നെ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന് വി​മ​ര്‍​ശ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ ഗ്രോ​ക്കി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

International

മ​സ്‌​കി​ന്‍റെ സൗ​ജ​ന്യ സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ഇ​റാ​ൻ ത​ട​സ​പ്പെ​ടു​ത്തി

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ സ്പേ​സ് എ​ക്സ് ല​ഭ്യ​മാ​ക്കി​യ സൗ​ജ​ന്യ സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ത​ട​സ​പ്പെ​ടു​ത്തി ഇ​റാ​ൻ. പ്ര​ക്ഷോ​ഭം വ്യാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​റാ​നി​ൽ ദി​വ​സ​ങ്ങ​ളാ​യി ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​സ്‌​ക് സൗ​ജ​ന്യ സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കി​യ​ത്.

എ​ന്നാ​ൽ സ്റ്റാ​ർ​ലി​ങ്ക് ഇ​ന്‍റ​ർ​നെ​റ്റ് ഇ​റാ​നി​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ജാ​മ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൈ​ന്യം ഈ ​സേ​വ​നം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​റാ​നി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ മ​സ്കു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​റാ​നി​ലെ സ്റ്റാ​ർ​ലി​ങ്ക് വ​രി​സം​ഖ്യ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും രാ​ജ്യ​ത്ത് റി​സീ​വ​റു​ക​ളു​ള്ള ആ​ളു​ക​ൾ​ക്ക് പ​ണം ന​ൽ​കാ​തെ ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഹോ​ളി​സ്റ്റി​ക് റെ​സി​ലി​യ​ൻ​സ് എ​ന്ന യു​എ​സ് ഗ്രൂ​പ്പി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ഹ്മ​ദി​യാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

ഗ്രോക്ക് എഐ: അശ്ലീല ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ എക്‌സിന്‍റെ മറുപടി 'പോരാ' എന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്‍റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്‌ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം ഗ്രോകിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം എക്‌സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു. എന്നാൽ, ഗ്രോക്ക് എഐ വഴി ഉണ്ടായ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ എടുത്ത പ്രത്യേക നടപടികളും ഭാവിയില്‍ ഇത് തടയാനുള്ള നടപടികളും മറുപടിയില്‍ വിശദമായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രോകിന്‍റെ മറുപടി തീര്‍ത്തും പോരായെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എക്‌സിന് വീണ്ടും കേന്ദ്രം നിര്‍ദേശം നല്‍കി.

ഐ.ടി നിയമപ്രകാരം പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള 'സേഫ് ഹാര്‍ബർ' പരിരക്ഷ പാലിക്കുന്നതിന് പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരണം (ഡ്യൂ ഡിലിജന്‍സ്) എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതിരുന്നാല്‍ ഈ പരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഇതിന് മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രോക്കിന്‍റെ ദുരുപയോഗം പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഗ്രോക്ക് എഐയുടെ ഇതേ പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് പുറമേ യുകെയിലും മലേഷ്യയിലും ചര്‍ച്ചയായിട്ടുണ്ട്.

Business

ടെ​​സ്‌​​ല​​യ്ക്കു വി​​ല്പ​​നയിൽ ഇടിവ്

സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടെ​​സ‌‌്‌​​ല​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി. യു​​എ​​സി​​ൽ ന​​വം​​ബ​​റി​​ലെ വി​​ല്പ​​ന നാ​​ലു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലെ​​ത്തി. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​ഞ്ഞ​​തും പു​​തി​​യ​​തു​​മാ​​യി മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടും വി​​ല്പ​​ന കു​​റ​​ഞ്ഞു.

പു​​തി​​യ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് മോ​​ഡ​​ൽ ക​​ന്പ​​നി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. വി​​ല കു​​റ​​ഞ്ഞ ഈ ​​മോ​​ഡ​​ലി​​ലൂ​​ടെ ന​​വം​​ബ​​റി​​ൽ വി​​ല്പ​​ന ഉ​​യ​​ർ​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ച്ച​​ത്. എ​​ന്നാ​​ൽ, വി​​ല്പ​​ന​​യി​​ൽ 23 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. മു​​ൻ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ 51,513 വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട​​ത്ത് ഇ​​ത്ത​​വ​​ണ 39,800 ലേ​​ക്ക് താ​​ഴ്ന്നു. 2022 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള താ​​ഴ്ന്ന വി​​ല്പ​​ന​​യാ​​ണി​​ത്.

ടെ​​സ്‌​​ല​​യ്ക്ക് മാ​​ത്ര​​മ​​ല്ല, യു​​എ​​സി​​ൽ മ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്കും ഇ​​വി വി​​ല്പ​​ന​​യി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ടേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്. ന​​വം​​ബ​​റി​​ൽ മൊ​​ത്തം വി​​ല്പ​​ന​​യി​​ൽ 41 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് ഇ​​വി​​ക​​ൾ​​ക്ക് നേ​​രി​​ടേ​​ണ്ടി വ​​ന്ന​​ത്. ടെ​​സ്‌​​ല​​യു​​ടെ വി​​പ​​ണിവി​​ഹി​​തം യു​​എ​​സി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. മു​​ൻ വ​​ർ​​ഷ​​ത്തെ 43.1 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് 56.7 ശ​​ത​​മാ​​ന​​മാ​​യി.

യൂ​​റോ​​പ്പി​​ൽ​​നി​​ന്നും ചൈ​​ന​​യി​​ൽ​​നി​​ന്നും കു​​റ​​ഞ്ഞ വി​​ല​​യി​​ൽ പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത് മ​​സ്കി​​ന്‍റെ ക​​ന്പ​​നി​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​കു​​ന്നു​​ണ്ട്. പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ കാ​​ര്യ​​മാ​​യി പു​​റ​​ത്തി​​റ​​ക്കാ​​ത്ത​​തും ടെ​​സ്‌ലയ്ക്ക് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ക്ഷീ​​ണം സം​​ഭ​​വി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലും വി​​ല്പ​​ന മോ​​ശം

വ​​ള​​രെ പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഈ ​​വ​​ർ​​ഷ​​മെ​​ത്തി​​യ ടെ​​സ്‌​​ല​​യ്ക്ക് ക്ഷീ​​ണ​​മാ​​ണ്. പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം വി​​പ​​ണി​​യി​​ൽ​​നി​​ന്ന് ത​​ണു​​ത്ത പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. വി​​ല്പ​​ന മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. സെ​​പ്റ്റം​​ബ​​റി​​ൽ ഡെ​​ലി​​വ​​റി ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ ഇ​​തു​​വ​​രെ രാ​​ജ്യ​​ത്ത് ഏ​​ക​​ദേ​​ശം 157 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ള്ളൂ.

ന​​വം​​ബ​​റി​​ൽ 48 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ളൂ. സ​​മ​​യം വി​​യ​​റ്റ്നാ​​മീ​​സ് ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​ൻ​​ഫാ​​സ്റ്റ് ന​​വം​​ബ​​റി​​ൽ 291 കാ​​റു​​ക​​ൾ വി​​റ്റു. കാ​​റു​​ക​​ൾ വി​​റ്റു. ടെ​​സ്‌​​ല​​യു​​ടെ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​യാ​​യ ബി​​വൈ​​ഡി​​യും പ്ര​​തി​​മാ​​സം 500ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌​​ട്രി​​ക് കാ​​ർ വി​​ല്പ​​ന​​യി​​ൽ നി​​ല​​വി​​ൽ ടെ​​സ്‌​​ല പ​​ത്താം സ്ഥാ​​ന​​ത്താ​​ണ്. ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ ആ​​ണ് മു​​ന്നി​​ൽ.

NRI

സീ​ൻ മാ​റ്റാ​ൻ മ​സ്ക്; പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു

വാ​ഷിം​ഗ്‌ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ ഇ​ലോ​ൺ മ​സ്ക് പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. "അ​മേ​രി​ക്ക പാ​ർ​ട്ടി' എ​ന്നാ​ണു പേ​ര്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ണ​ക്കാ​ര​നും എ​ക്സ് അ​ട​ക്കം അ​നേ​കം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യു​മാ​യ മ​സ്ക് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​യേ​ക്കും.

അ​മേ​രി​ക്ക​യി​ൽ പു​തി​യ പാ​ർ​ട്ടി വേ​ണ​മോ എ​ന്ന് എ​ക്സി​ലൂ​ടെ അ​നു​യാ​യി​ക​ളോ​ടു ചോ​ദി​ച്ച ശേ​ഷ​മാ​ണ് മ​ക്സ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. നി​ങ്ങ​ൾ​ക്കു സ്വാ​ത​ന്ത്ര്യം ന​ല്കാ​ൻ അ​മേ​രി​ക്ക പാ​ർ​ട്ടി രൂ​പ​വ​ത്കൃ​ത​മാ​യി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​കു​തി​യി​ൽ ഇ​ള​വു വ​രു​ത്താ​നും പ്ര​തി​രോ​ധ​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള "വ​ൺ ബ്യൂ​ട്ടി​ഫു​ൾ ബി​ല്ലി​ൽ' ട്രം​പ് ഒ​പ്പു​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​സ്കി​ന്‍റെ ന​ട​പ​ടി.

ഈ ​ബി​ല്ലി​ന്‍റെ പേ​രി​ലാ​ണ് ട്രം​പു​മാ​യി മ​സ്ക് തെ​റ്റി​പ്പി​രി​ഞ്ഞ​ത്. ബി​ൽ അ​മേ​രി​ക്ക​യെ ക​ട​ക്കെ​ണി​യി​ലാ​ക്കു​മെ​ന്ന് മ​സ്ക് ആ​വ​ർ​ത്തി​ച്ചു. ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത ജ​ന​പ്ര​തി​നി​ധി​ക​ളെ താ​ഴെ​യി​റ​ക്കാ​ൻ പ​ണ​മെ​റി​യു​മെ​ന്നാ​ണ് മ​സ്ക് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും ജ​യി​പ്പി​ക്കാ​ൻ മ​സ്ക് പ​ണ​മെ​റി​ഞ്ഞി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​സ്കി​ന്‍റെ പാ​ർ​ട്ടി വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​മെ​ന്നാ​ണു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ർ ഭ​യ​ക്കു​ന്ന​ത്.

International

സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

ഓ​​​സ്റ്റി​​​ൻ: പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ എ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പ​​തി​​നൊ​​ന്നോ​​ടെ​​ ടെ​​​ക്സ​​​സി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഓ​​​സ്റ്റി​​​ൻ: പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ എ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പ​​തി​​നൊ​​ന്നോ​​ടെ​​ ടെ​​​ക്സ​​​സി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.    സ്റ്റാ​​​റ്റി​​​ക് ഫ​​​യ​​​ർ ടെ​​​സ്റ്റ് ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് തീ​​​ഗോ​​​ള​​​മാ​​​യി ആ​​​കാ​​​ശ​​​ത്തേ​​​ക്കു​​​യ​​​ർ​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രെ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് സ്പേ​​​സ് എ​​​ക്സ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ അ​​​റി​​​യി​​​ച്ചു. സ​​​മീ​​​പ​​​ത്തെ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ലും സം​​​ഭ​​​വം ന​​​ട​​​ന്ന​​​യി​​​ട​​​ത്തേ​​​ക്ക് ജ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​ചെ​​​ല്ലാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്ന് ഏ​​​ല​​​ൺ മ​​​സ്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. സ്ഫോ​​​ട​​​ന​​​ത്തി​​​നു ശേ​​​ഷം, പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് ക​​​ന്പ​​​നി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.   

Latest News

Up